Endultra Technologyt Advertisement
Education

വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

തിരുവന്തപുരം :നൂറുൽ ഇസ്ലാം സെൻറെർ ഫോർ ഹയർ എഡ്യൂക്കേഷൻ നടത്തുന്ന കോഴ്‌സുകളെക്കുറിച്ചു അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ അറിയിച്ചു. 2016 ലെ യുജിസി റെഗുലേഷൻസ് അനുസരിച് സർവകലാശാലകൾക്ക് സ്വതന്ത്രമായി കോഴ്സുകൾ ആരംഭിക്കാം എന്ന അധികാരത്തിന്മേൽ ആണ് നൂറുൽ ഇസ്ലാം സർവകലാശാല ആറു B .S .c കോഴ്സുകൾ ആരംഭിച്ചത് എന്ന് അറിയിച്ചു . ആരംഭിച്ച B .S .c കോഴ്സുകൾ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ ആയതിനാൽ യുജിസി യുടെ അഭിപ്രായപ്രകാരം കേന്ദ്ര മാനവ വിഭവശേഷിമന്ദ്രാലയം എല്ലാ കോഴ്സുകളും അംഗീകരിക്കുകയുമുണ്ടായി.കൂടാതെ 2019 യുജിസി റെഗുലേഷൻ അനുസരിച് ഡീംഡ് സർവകലാശാലകൾക്ക് അലൈഡ് കോഴ്സുകളുമായി ബന്ധപ്പെട്ട ഡിപാർട്മെന്റ് ആരംഭിക്കുന്നതിനുള്ള പൂർണ അധികാരം നൽകിയിട്ടുമുണ്ട്.


52 വർഷത്തെ വിദ്യാഭ്യാസ മേഖലയിലെ പരിചയവും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിചയവും കണക്കിലെടുത്തു 2008 – ൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ദ്രാലയം തക്കല നൂറുൽ ഇസ്ലാം കാമ്പസ്സിനെ നൂറുൽഇസ്ലാം ഡീംഡ് സർവകലാശാല പദവിയിലേക്ക് ഉയർത്തി (നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ). 2015 -ൽ NAAC -(A ) ഗ്രേഡ് പദവിയും 2016 -ൽ NIRF റാങ്കിങ്ങിൽ രാജ്യത്തെ മികച്ച സർവകലാശാലകളിൽ 75 -ആം സ്ഥാനം എന്ന മികച്ച
നേട്ടവും കൈവരിക്കാനും നൂറുൽ ഇസ്ലാം ഡീംഡ് സർവകലാശാലക്ക് സാധിച്ചു. മികച്ച നിലവാരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നൂറുൽഇസ്ലാം സർവകലാശാലക്കെതിരെ ചില തല്പര കക്ഷികൾ സമൂഹ മാധ്യമങ്ങളിലൂടെ വിദ്യാര്ഥികളെയും, രക്ഷിതാക്കളെയും,സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പല കുപ്രചാരണങ്ങളും നടത്തുന്നതായി യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിൽ പെട്ടതിനാൽ അതിനെതിരെ പത്രത്തിലൂടെ അറിയിപ്പ് നൽകുകയും ഇനിയും സമൂഹ മാധ്യമങ്ങളിലൂടെ ദുഷ് പ്രചാരണം നടത്തിയാൽ നിയമ നടപടി സ്വീകരിക്കും എന്നും യൂണിവേഴ്‌സിറ്റി രജിസ്ട്രാർ അറിയിച്ചു.

Facebook Comments
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Endultra Technologyt Advertisement
To Top
WhatsApp Join WhatsApp Group